ഇനിയും നമ്മൾ എന്ന് മാറും, എന്ന് മനസ്സിലാക്കും; മണിപ്പൂർ സംഭവത്തിൽ ആന്റണി വർഗീസ്
Jul 20, 2023, 17:37 IST

മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടൻ ആന്റണി വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇനിയും നമ്മൾ എന്ന് മാറുമെന്നും ആന്റണി വർഗീസ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കറുത്ത നിറം മാത്രമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്
മണിപ്പൂർ എന്ന് നടന്നു, എപ്പോൾ നടന്നു എന്നത് അല്ല. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും. എന്ന് മാറും. ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല. ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ് എന്നും ആന്റണി വർഗീസ് കുറിച്ചു