പർദ ധരിച്ചെത്തി കൊച്ചിയിലെ മാളിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; യുവാവ് പിടിയിൽ

abhimanyu

കൊച്ചിയിലെ മാളിലെ ശുചിമുറിയിൽ ഒളി ക്യാമറ വെച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ്(23) പിടിയിലായത്. ഇന്നലെ രാത്രി പർദ ധരിച്ചെത്തിയാണ് പ്രതി മൊബൈൽ ക്യാമറ സ്ത്രീകളുടെ ശുചിമുറിയിൽ സ്ഥാപിച്ചത്. 

ശുചിമുറിയിലെ ഭിത്തിയിലാണ് ക്യാമറ വെച്ചത്. പർദ ധരിച്ചെത്തിയ ഒരാൾ ശുചിമുറിയുടെ ഭാഗത്ത് ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ കളമശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇത് പുരുഷനാണെന്ന് മനസ്സിലായത്.
 

Share this story