സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മൻ
Aug 27, 2023, 08:41 IST

സൈബർ ആക്രമണങ്ങളും ട്രോളുകളും സ്വാഗതം ചെയ്യുന്നതായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജനാധിപത്യത്തിൽ ചോദ്യം ചെയ്യലുകളുണ്ടാകണം. വിവാദങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അടുത്തിടെ ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രവഹിച്ചിരുന്നു.
എന്നാൽ അച്ചു ഉമ്മന് എതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പറഞ്ഞത്. അന്തസ്സുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞിരുന്നു.