സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; ലഭിക്കുക ഒരു മാസത്തെ പെൻഷൻ

pension

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.

ജൂൺ മാസത്തെ പെൻഷനാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

അതാത് മാസത്തെ പെൻഷൻ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പറഞ്ഞിരുന്നു. ഒരു മാസത്തെ തുക നൽകിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

Share this story