ഓഫീസ് സമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കാൻ പോയി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

vigillance

ഓഫീസ് സമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കാൻ പോയ സംഭവത്തിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന 4000 രൂപ സ്വകാര്യ വ്യക്തികളിൽ നിന്ന് കിട്ടിയതാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥരോട് വില്ലേജ് ഓഫീസർ സമ്മതിച്ചു

ജീവനക്കാർ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കൊടുക്കാൻ പോവുന്നതായും സർട്ടിഫിക്കറ്റുകൾക്കായി ഓഫീസിലെത്തുന്നവരിൽ നിന്നു കൈക്കൂലി വാങ്ങുന്നതായുമുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.

Share this story