ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം, അച്ചു ഉമ്മനൊപ്പം പാർട്ടി ഉറച്ച് നിൽക്കും: കെ മുരളീധരൻ

muraleedharan

നടൻ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ എംപി. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു

കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാനായില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അച്ചു ഉമ്മനൊപ്പം പാർട്ടി ഉറച്ച് നിൽക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
 

Share this story