എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്; ഇടതുപക്ഷം ഇപ്പോൾ വലതുപക്ഷമായെന്ന് സതീശൻ

satheeshan

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസെന്ന് സതീശൻ ചോദിച്ചു. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അർഥത്തിലും എല്ലാ വിധത്തിലും വലതുപക്ഷമായെന്നും സതീശൻ പറഞ്ഞു.

94 വയസ്സുള്ള വാസുവേട്ടൻ ഒടുവിൽ കുറ്റവിമുക്തനായി. എന്തായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. മാവോയിസ്റ്റ് പ്രവർത്തകർ എന്ന് വിളിക്കപ്പെടുന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. ആരാണ് കേസ് എടുത്തത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ. കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ എല്ലാ അർഥത്തിലും വലതുപക്ഷമാണെന്നും സതീശൻ പറഞ്ഞു.
 

Share this story