ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റ്; ഇടതുപക്ഷം നടത്തുന്നത് ഗുണ്ടാ രാഷ്ട്രീയമെന്ന് സുധാകരൻ

sudhakaran

നെൽ കർഷകരുടെ പേരിൽ സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സുധാകരൻ ചോദിച്ചു. ജയസൂര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകില്ല. ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു

രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണപ്രസാദിന് പണം കൊടുക്കുന്നത്. അതും ബാങ്ക് വായ്പയായിട്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു യാഥാർഥ്യം വിളിച്ചു പറഞ്ഞാൽ അയാളെ ക്രൂശിക്കുക, ആക്ഷേപിക്കുക എന്ന നയം ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയാണ്. ഇവിടെ ഇടത് സർക്കാരും പിണറായി വിജയനും അതാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു
 

Share this story