തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റ്; കൂട്ട ബലാത്സംഗകേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

high court

കൊച്ചി: കൂട്ട ബലാത്സംഗകേസിലെ പ്രതിക്ക് മുന്‍കൂർ ജാമ്യം നൽകി കേരള ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റിന്‍റെ സ്‌ക്രീൻഷോട്ട് സമർപ്പിച്ചതാണ് നിർണായകമായത്

പ്രതികൾ അവിടെയുണ്ടെന്ന് അറിഞ്ഞ് ഇര സ്വമേധയാ ഹോട്ടലിലേക്ക് പോയതായി വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടിൽ നിന്നും വ്യക്തമായി. കൂടാതെ ലൈംഗിക ബന്ധത്തിനു ശേഷം 5,000 രൂപ നൽകിയതിന്‍റെ തെളിവും വാട്ട്‌സ്ആപ്പ് ചാറ്റിൽ നിന്നും കണ്ടെത്തിയിരുന്നു.

ഹർജിക്കാരനും ഒന്നാം പ്രതിയും ചേർന്ന് ഇരയെ തിരുവല്ലയിലെ ഹോട്ടലിൽ കൊണ്ടുപോയി മദ്യം നൽകിയ മയക്കിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. രണ്ടാം പ്രതി ഉമേഷ് മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തുടർന്ന് പ്രതികൾക്ക് കോടതി ജാമ്യം നൽകുകയായിരുന്നു. അതേസമയം, എഫ്‌ഐആർ ഫയൽ ചെയ്യാൻ 12 ദിവസത്തെ കാലതാമസം ഉണ്ടായതും കോടതി കണക്കിലെടുത്തു.

Share this story