സർവീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പോലീസുകാരന് സസ്‌പെൻഷൻ

suspension

പാറാവ് ഡ്യൂട്ടിയിലിരിക്കെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയ സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്‌റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സർവീസ് പിസ്റ്റൾ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനാണ് സസ്‌പെൻഷൻ
 

Share this story