മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കാൻ പിവി അൻവർ ആരാണ്: സതീശൻ
Jul 10, 2023, 15:21 IST

മാധ്യമസ്ഥാപനങ്ങൾക്കെതിരായ പി വി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീസൻ. മാധ്യമസ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു. അൻവറിന് ആരാണ് വെല്ലുവിളിക്കാൻ ധൈര്യം കൊടുക്കുന്നത്. മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു. പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി
ഏക സിവിൽ കോഡിൽ സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും ഇല്ല. സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരത സംഗമം നടത്തും. ഇടത് മുന്നണിയിലെ ഘടകകക്ഷികളെയും പരിപാടിയിലേക്ക് ക്ഷണിക്കില്ല. സമസ്ത, മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ യുഡിഎഫിന് ആശങ്കയില്ലെന്നും സതീശൻ പറഞ്ഞു.