പുതുപ്പള്ളിയിലെ വിജയനായകൻ ആരാകും; വോട്ടെണ്ണൽ എട്ട് മണിയോടെ, രണ്ട് മണിക്കൂറിൽ ചിത്രം വ്യക്തമാകും

puthuppally

പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എത്താൻ പോകുന്നത് ആരാണെന്ന് ഇന്നറിയാം. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ഫലസൂചനകൾ ലഭ്യമാകും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണി തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ

14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും അഞ്ച് മേശകളിൽ അസന്നഹിത വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർകുന്നം പഞ്ചായത്തിലെ 28ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് അയർകുന്നം. അയ്യായിരത്തിന് മുകളിൽ ലീഡാണ് യുഡിഎഫ് ഇവിടെ പ്രതീക്ഷിക്കുന്നത്. 

പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും.
 

Share this story