സോളാർ കേസ് ഗൂഢാലോചനക്ക് പിന്നിൽ ആരായാലും പുറത്തുവരണം: കെ മുരളീധരൻ
Sep 10, 2023, 10:49 IST

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി കെ മുരളീധരൻ. സിബിഐയുടെ പൂർണ റിപ്പോർട്ട് വരട്ടെയെന്ന് മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായി നടന്ന ഗൂഢാലോചനയിൽ സത്യാവസ്ഥ പുറത്തുവരട്ടെ. പന്ത്രണ്ടാം തീയതി നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
പിന്നിൽ പ്രവർത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും. അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു. അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്. സോളാർ കേസിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്തുവരണം. ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.