മോദിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരം പുറത്തുവിട്ടത് ആരുടെ ബുദ്ധിയാണ്: കെ സുരേന്ദ്രൻ

K surendran

കേരളാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന ഊമക്കത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. സുരക്ഷാ ഭീഷണി പുറത്തുവിട്ടത് പോലീസ് തന്നെയാണ്. ഇത് പോലീസിന്റെ ബുദ്ധിയാണോ അതോ മറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്നറിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി കത്ത് ലഭിച്ചത്. അപ്പോൾ തന്നെ ഡിജിപിക്ക് പരാതിയും നൽകിയെന്ന് സുരേന്ദ്രൻ പറഞ്ഞു

പിഎഫ്‌ഐ പോലുള്ള നിരോധിത സംഘടനകൾ കേരളത്തിലുണ്ട്. പ്രധാനമന്ത്രിക്കായി എസ് പി ജി മികച്ച സുരക്ഷാ സംവിധാനമൊരുക്കും. പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ ഭരണകക്ഷിയിൽ പെട്ട പാർട്ടിയെ കുറിച്ച് പരാമർശമുണ്ട്. അവരെ പുറത്താക്കാൻ എൽഡിഎഫ് തയ്യാറാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 24, 25 തീയതികളാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക

കൊച്ചിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിക്ക് ചടങ്ങുകളുണ്ട്. ഒരാഴ്ചക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോർട്ടിലും ത്തിനെ കുറിച്ച് പരാർശമുണ്ട്.
 

Share this story