മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകുന്നില്ല; മാസപ്പടി ആരോപണം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ

mathew

മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്

ആരോപണം ഉയർന്നപ്പോൾ മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിൽക്കുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. ഒരു സേവനവും നൽകാതെയാണ് പണം നൽകിയത്. അഴിമതിപ്പണമാണ് ഈ രീതിയിൽ കൈമാറിയത്. മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ ഒരു വാചകം പറയാൻ പോലും നേതാവില്ലെന്നും കുഴൽനാടൻ പരിഹസിച്ചു.
 

Share this story