വ്യാപക തെരച്ചിൽ: ഷാജൻ സ്‌കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പോലീസ് മേധാവി

shajan

മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേശ് സഹേബ്. ഷാജനായി വ്യാപക അന്വേഷണം നടക്കുകയാണെന്നും അദേഹം പറഞ്ഞു. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി അത്തരക്കാരെ പിരിച്ചു വിടാൻ ഉറപ്പായും തുടർനടപടികൾ ഉണ്ടാകും. പൊലീസ് കമ്മീഷണറേറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഷാജൻ സ്‌കറിയയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടന്നിരുന്നു. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Share this story