ഇടുക്കി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്ക്
Fri, 31 Mar 2023

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പേർക്കാണ് പരുക്കേറ്റത്. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ് എന്നിവർക്കാണ് പരുക്കേറ്റത്. അതേസമയം ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു.