അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കും: പി പി ദിവ്യ

divya

കണ്ണൂർ മുഴുപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവ് നായ കടിച്ചു കൊന്ന സംഭവത്തിൽ കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി നൽകണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടതെന്നും പിപി ദിവ്യ പറഞ്ഞു

ഇന്നലെയാണ് ഓട്ടിസബാധിതനും സംസാര ശേഷിയുമില്ലാത്ത നിഹാൽ എന്ന 11 വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നത്. ഇന്നലെ അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രാത്രി ഒമ്പതരയോടെ വീടിന് അരക്കിലോമീറ്റർ അകലെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
 

Share this story