മാസപ്പടി ആരോപണത്തിൽ കോടതിയെ സമീപിക്കും; സതിയമ്മയെ സംരക്ഷിക്കുമെന്നും സതീശൻ

satheeshan

മാസപ്പടി ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമവശം പരിശോധിച്ചു കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസിന് കേസെടുക്കാം, പക്ഷെ മുഖ്യമന്ത്രി ആയതുകൊണ്ടാണ് കേസെടുക്കാത്തത്. എ ഐ ക്യാമറ വിവാദത്തിൽ കോടതിയെ സമീപിച്ച സമാനരീതിയിൽ കോടതിയെ സമീപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

വ്യാജരേഖ ചമച്ച് ജോലി നേടിയ കേസിൽ സതിയമ്മയെ കോൺഗ്രസ് സംരക്ഷിക്കും,. കേസെടുത്ത നടപടി സർക്കാരിന്റെ ധാർഷ്ട്യമാണ്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയിൽ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓണകിറ്റ് പൂർണ പരാജയമാണ്. സർക്കാർ സപ്ലൈക്കോയെ ദയാവദത്തിന് വിട്ടിരിക്കുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Share this story