ഏക സിവിൽ കോഡിൽ സിപിഎമ്മുമായി സഹകരിക്കും, സെമിനാറിൽ പങ്കെടുക്കും: സമസ്ത

jifri

ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. സിപിഎമ്മുമായി സഹകരിക്കും, സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും.

പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം നനിലനിൽക്കും. ഈ ലക്ഷ്യം വെച്ച് പുലർത്തുന്ന ആരുമായും സഹകരിക്കണമെന്നാണ് സമസ്തയുടെ നിലപാട്. ഓരോ മതസ്ഥർക്കും അവരുടെ ആചാര പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മതനിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
 

Share this story