ഇന്ധന സെസിൽ കുറവ് വരുത്തുമോ; ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം
Wed, 8 Feb 2023

ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപ സെസ് ഒരു രൂപയായി കുറയ്ക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ നിലവിൽ പ്രതിപക്ഷം സഭാ കവാടത്തിൽ സത്യഗ്രഹ സമരം നടത്തുന്നതിനാൽ ഇന്ധന സെസ് കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിന് കിട്ടുമെന്ന രീതിയിലാണ് നിലവിലെ ചർച്ച
സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുന്നുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയിലാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം സെസ് നിലനിർത്തി ഭൂമിയുടെ ന്യായവില വർധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറയ്ക്കുന്നതും ചർച്ചയിലുണ്ട്.