ബിജെപിക്ക് കിട്ടേണ്ട 5000 വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻ

K surendran

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടേണ്ട 5000 വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിന് പിന്നിൽ സഹതാപവും ഭരണവിരുദ്ധ വികാരവുമാണ്. ഇന്ത്യ മുന്നണി രൂപീകരിച്ചതു കൊണ്ട് സിപിഎമ്മിനെയും കോൺഗ്രസിനെയും ഇനി വേറിട്ട് കാണേണ്ടെന്ന് പുതുപ്പള്ളിക്കാർ ചിന്തിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു

ബിജെപി വോട്ട് കോൺഗ്രസിന് കിട്ടിയെന്ന എംവി ഗോവിന്ദന്റെ പ്രതികരണത്തോട് സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സിപിഎമ്മിനെ പോലെ ക്യാപ്‌സ്യൂൾ മറുപടിയാകില്ല. വോട്ട് കുറഞ്ഞതിൽ വിശദമായ പരിശോധന നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story