ശുദ്ധ മര്യാദകേടാണ്: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തെ അംഗീകരിക്കില്ലെന്ന് ജെയ്ക്ക് സി തോമസ്
Aug 25, 2023, 12:05 IST

ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് ജെയ്ക്ക് പറഞ്ഞു
അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തെ ചൂണ്ടിക്കാട്ടിയാണ് സൈബർ ആക്രമണം നടക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള അച്ചു ഉമ്മന്റെ ഔട്ട് ഫിറ്റിനെ ചൊല്ലിയാണ് ട്രോളുകളും കമന്റുകളും പ്രചരിക്കുന്നത്. എന്നാൽ താൻ കണ്ടന്റ് ക്രിയേറ്റാണെന്നാണ് അച്ചു ഉമ്മൻ അവകാശപ്പെടുന്നത്.