മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ സമ്മതിക്കില്ല: കെ മുരളീധരൻ

muraleedharan

കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ബിജെപി തങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു

എസ് എസ് എസിനെതിരായ കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ല കാര്യം. എൻ എസ് എസ് വർഗീയ സംഘടനയല്ലെന്ന് സിപിഎം പറയുന്നത് സന്തോഷമാണ്. അയ്യപ്പനെ തൊട്ടപ്പോൾ സിപിഎമ്മിന്റെ കൈ പൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കൈയും മുഖവും പൊള്ളി. അതുകൊണ്ട് എംവി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണ്

പുതുപ്പള്ളിയിൽ യുഡിഎഫിന് ജയം സുനിശ്ചിതമാണ്. സ്ഥാനാർഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
 

Share this story