ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ കോടതിയിൽ പോകില്ല; ഗവർണറെ പിണക്കേണ്ടതില്ലെന്ന് സർക്കാർ
Aug 21, 2023, 12:12 IST

നിർണായക ബില്ലുകളിൽ ഒപ്പിടാൻ മടിക്കുന്ന ഗവർണർക്കെതിരെ തിരക്കിട്ട് കോടതിയിൽ പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടായിട്ടും തുടർ നടപടിക്ക് സർക്കാർ മടിക്കുകയാണ്. തുറന്ന യുദ്ധത്തിന് പോയാൽ ഗവർണർ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് കൂടി കണ്ടാണ് അനുനയ നീക്കം.
അടുത്തിടെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് ചെറിയ അയവ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ തിരക്കിട്ട് സമീപിക്കേണ്ടെന്ന് സർക്കാർ കരുതുന്നത്. ഗവർണർക്കെതിരെ നിയമയുദ്ധം നടത്താൻ സിപിഎമ്മും നേരത്തെ തീരുമാനമെടുത്തിരുന്നു.