വയർലെസ് സന്ദേശങ്ങൾ ചോർത്തി; ഷാജൻ സ്‌കറിയക്കെതിരെ മറ്റൊരു കേസ് കൂടി എടുത്തു
Sep 1, 2023, 12:25 IST

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് പുതിയ കേസ്. നേരത്തെ വിവിധ കേസുകളിൽ ഷാജൻ സ്‌കറിയ ജാമ്യം നേടിയിരുന്നു. പിന്നാലെയാണ് മറ്റൊരു കേസും വരുന്നത്
2019 കൊവിഡ് കാലത്ത് പോലീസിന്റെ ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു. പോലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചാണ് പുതിയ കേസ്. അതേസമയം പ്രതിയുടെ അഭിഭാഷകന് എഫ്‌ഐആർ കൈമാറിയിട്ടില്ല. ഷാജനെതിരെ പുതിയ കേസെടുത്തതായും രഹസ്യ അറസ്റ്റിനാണ് പോലീസിന്റെ നീക്കമെന്നും അഭിഭാഷകൻ ആരോപിച്ചു.