വയർലെസ് സന്ദേശം ചോർത്തൽ: ഷാജൻ സ്‌കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞു
Sep 1, 2023, 17:27 IST

പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന കേസിൽ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി തടഞ്ഞു. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്ന് കോടതി ചോദിച്ചു. ആലുവ പോലീസാണ് ഷാജനെതിരെ കേസെടുത്തത്.
ഷാജനെ അറസ്റ്റ് ചെയ്യുന്നതിനായി ആലുവ പോലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ ഇതിനിടെ കോടതി ഇടപെടുകയായിരുന്നു. കേസ് ഇനി പരിഗണിക്കുമ്പോൾ മാത്രം മുന്നോട്ടുള്ള നടപടികൾ നോക്കിയാൽ മതിയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
നേരത്തെ ഇതേ കുറ്റത്തിന് സൈബർ പോലീസും കേസെടുത്തിരുന്നു. പിന്നാലെയാണ് ആലുവ പോലീസും കേസ് രജിസ്റ്റർ ചെയ്തത്. കേസുകൾ രജിസ്റ്റർ ചെയ്ത് സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഷാജൻ പറഞ്ഞു.