ചാണ്ടി ഉമ്മന്റെ വിജയത്തോടെ കേരളത്തിൽ ഭരണമാറ്റത്തിന് തുടക്കമാകുമെന്ന് ചെന്നിത്തല
Aug 23, 2023, 11:19 IST

മന്ത്രിമാരെല്ലാം പുതുപ്പള്ളിയിലേക്ക് വരുന്നത് കൊണ്ട് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർധിക്കുമെന്ന് ഉറപ്പായെന്ന് രമേശ് ചെന്നിത്തല. പ്രചാരണ രംഗത്ത് വളരെ സന്തോഷവാനാണ്. ചാണ്ടി ഉമ്മന്റെ വിജയത്തോടെ കേരളത്തിൽ ഭരണമാറ്റത്തിന് തുടക്കമാകും. മുഖ്യമന്ത്രിയും പുതുപ്പള്ളിയിലെ പ്രചാരണം കൂട്ടണം. അതോടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷവും കൂടുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പ്രവർത്തക സമിതി പട്ടികയിൽ തനിക്ക് പറയാനുള്ളത് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം പറയുമെന്നാണ് ചെന്നിത്തല നേരത്തെ പറഞ്ഞത്. തനിക്കുള്ള അമർഷം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അറിയിക്കാനാണ് ചെന്നിത്തലയുടെ നീക്കം.