ജിമ്മിൽ ട്രെയിനറായ യുവതിയെ പീഡിപ്പിച്ച പരാതി; ഷിയാസ് കരീമിനെതിരെ കേസ്

shiyas
നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡനപരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയിലുണ്ട്.
 

Share this story