കൊല്ലത്ത് ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്യാൻ അപേക്ഷ നൽകി യുവതി; കുരുക്കിലായി ഉദ്യോഗസ്ഥർ

ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ രണ്ട് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി യുവതി. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം ചെയ്യുന്നതിനായാണ് പത്താനാപുരം സ്വദേശിയായ യുവതി അതാത് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. രണ്ടിടത്തും അപേക്ഷ സ്വീകരിക്കപ്പെട്ടതോടെ കുരുക്കിലായത് ഉദ്യോഗസ്ഥരാണ്
ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് യുവതി അപേക്ഷ നൽകിയത്. ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവുമായി വിവാഹം ചെയ്യണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതേ യുവതി മറ്റൊരു അപേക്ഷയും നൽകി.
പുനലൂരിൽ നിന്ന് പത്തനാപുരം രജിസ്ട്രാർ ഓഫീസിലേക്ക് രണ്ടാമത്തെ അപേക്ഷയുടെ വിവരം എത്തിയതോടെയാണ് ഉദ്യോഗസ്ഥർ രണ്ട് വിവാഹ അപേക്ഷയെ കുറിച്ച് മനസ്സിലാക്കിയത്. യുവതിയെയും യുവാക്കളെയും വിളിച്ചു വരുത്തി കാര്യം അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ