സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒത്താശ ചെയ്ത യുവതി പിടിയിൽ

afseena

സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി കോഴിക്കോട് കാരപ്പറമ്പിലെ ഫ്‌ളാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ ഒത്താശ ചെയ്ത സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശി അഫ്‌സീനയാണ്(29) പിടിയിലായത്. കണ്ണൂരിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്

യുവതിയുമായി സൗഹൃദത്തിലായ അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയെയും കൊണ്ട് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തത് അഫ്‌സീന തന്നെയാണെന്ന് വ്യക്തമായതും ഇവരെ പിടികൂടിയതും. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കർ, സൈതലവി എന്നിവരെ കുടകിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഫ്‌സീനയുടെ സുഹൃത്ത് ഷമീറും പിടിയിലായിട്ടുണ്ട്.
 

Share this story