കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

ksrtc

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം. യുവതിയുടെ ഭർത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചായിരുന്നു യുവാവ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്. 

യുവതി വിവരം ഭർത്താവിനെ അറിയിക്കുകയും ഇദ്ദേഹം കാട്ടാക്കട ഡിപ്പോയിൽ കാത്ത് നിൽക്കുകയുമായിരുന്നു. ബസ് എത്തിയപ്പോൾ യുവതിയുടെ ഭർത്താവ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭർത്താവും പരാതി നൽകി. തുടർന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു.

Share this story