ചെർപ്പുളശേരിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് യുവതിയും കുഞ്ഞും മരിച്ചു

police line

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ജലസംഭരണി തകർന്ന് യുവതിയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നാണ് അപകടമുണ്ടായത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി(30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്

പശു ഫാമിലെ തൊഴിലാളിയാണ് ഷമാലി. പശുഫാമിൽ താത്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകി. 

യുവതിയും കുഞ്ഞും വെള്ളത്തിൽ അകപ്പെട്ട് ഒരു മണിക്കൂറോളം നേരം കിടന്നു. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story