ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്ന് വയസ്സുകാരൻ മകനായുള്ള തെരച്ചിൽ തുടരുന്നു
Sep 4, 2023, 08:40 IST

മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് വയസ്സുകാരന് വേണ്ടി തെരച്ചിൽ തുടരുന്നു. അപകടത്തിൽ കുട്ടിയുടെ അമ്മ വെൺമണി സ്വദേശി ആതിര ഇന്നലെ മരിച്ചിരുന്നു. മകൻ കാശിനാഥനെയാണ് കാണാതായത്. മാവേലിക്കര ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്
ഓട്ടോ ഡ്രൈവറടക്കം അഞ്ച് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.