പട്ടാമ്പിയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതി മരിച്ചു

train

പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ ഇടിച്ച് യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ്(40) മരിച്ചത്. ജോലിക്ക് പോകാനായി റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം

ചെന്നൈയിൽ നിന്നും പാലക്കാട് വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് യുവതിയെ ഇടിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 

Share this story