തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഒരാൾക്ക് പരുക്ക്
Jul 14, 2023, 12:29 IST

തൃശ്ശൂരിൽ കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊടകര ആളൂർ മാളവഴിയിലാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രികയായ ഐശ്വര്യയാണ്(24) മരിച്ചത്. ഐശ്വര്യക്കൊപ്പമുണ്ടായിരുന്ന അമ്മ ജിൻസിക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.