മുതിർന്ന ഡോക്ടർ ബലമായി ചുംബിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി; അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം
Sep 1, 2023, 12:01 IST

ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം പങ്കുവെച്ച് വനിതാ ഡോക്ടർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതിർന്ന ഡോക്ടറിൽ നിന്ന് നേരിട്ട അനുഭവമാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്.
മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി. യുവതിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി വീണ ജോർജ് വിഷത്തിൽ ഇടപെട്ടു. അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചു.