കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; സുഹൃത്തായ പ്രതിക്കായി അന്വേഷണം
Sep 3, 2023, 11:41 IST

കണ്ണൂർ എടക്കാട് സ്ത്രീയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. എടക്കാട് സ്വദേശി സാബിറക്കാണ്(45) വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. സാബിറയുടെ സുഹൃത്ത് ഫൈറൂസാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിക്കായി എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു