അങ്കമാലിയിൽ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊന്നു; മുൻ സുഹൃത്ത് പിടിയിൽ
Jul 15, 2023, 15:26 IST

അങ്കമാലി മൂക്കന്നൂരിൽ എംഎജിജെ ആശുപത്രിയിൽ വെച്ച് യുവതിയെ മുൻ സുഹൃത്ത് കുത്തിക്കൊന്നു. ലിജിയെന്ന 40വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയത് ലിജിയായിരുന്നു. മഹേഷ് ആശുപത്രിയിൽ എത്തുകയും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നാലെയാണ് ലിജിയെ നിരവധി തവണ മഹേഷ് കുത്തിയത്.