കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി; കെയർ ടേക്കർ പിടിയിൽ
Updated: Aug 10, 2023, 08:12 IST

കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ലിറ്റിൽ ഫ്‌ളവർ ചർച്ച് റോഡിലുള്ള ഓയോ റൂമിലാണ് സംഭവം. ഇവിടെ താമസത്തിന് എത്തിയ രേഷ്മ(22)യെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റൂം കെയർ ടേക്കറായ നൗഷാദിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.