15 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി; 5 പേർ അറസ്റ്റിൽ, പരിശോധന ആരംഭിച്ചു

മാവേലിക്കര മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് മറവ് ചെയ്‌തെന്ന സൂചനയെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശി കല(27) എന്ന യുവതിയാണ് മരിച്ചത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി

കലയുടെ ഭർത്താവ് ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യത്യസ്ത സമുദായത്തിൽപ്പെട്ട കലയും ഭർത്താവ് അനിലും പ്രണയിച്ച് വിവാഹിതരായതാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താത്പര്യമില്ലാത്തതിനാൽ ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്

കലയെ ഇവിടെ നിർത്തിയ ശേഷം അനിൽ അംഗോളയിലേക്ക് ജോലിക്ക് പോയി. കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കുടലെടുത്തു. കല വീട്ടിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടു

പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകക്ക് എടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോയി. ഇതിനിടെ സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി കാറിൽ വെച്ച് കലയെ കൊലപ്പെടുത്തി. മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു

മൂന്ന് മാസത്തിന് മുമ്പ് ഇതുസംബന്ധിച്ച് ഒരു ഊമക്കത്ത് മാന്നാർ പോലീസിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
 

Share this story