എസ്എടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

aswathi

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. ചികിത്സാ പിഴവ് കൊണ്ടെന്ന് പരാതി. ചടയമംഗലം സ്വദേശി 32 വയസ്സുള്ള അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം

തിങ്കളാഴ്ചയാണ് അശ്വതി മരിച്ചത്. ആദ്യം ചികിത്സ തേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടിയെയും അമ്മയെയും വാർഡിലേക്ക് മാറ്റുകയും ചെയ്തു

രാത്രിയോടെ അശ്വതിക്ക് വയറുവേദനയുണ്ടായി. സിസേറിയന്റെ അടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ നടത്തി. പക്ഷേ അശ്വതിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി എസ് എ ടി ആശുപത്രിയിയിൽ പരിചരണത്തിൽ തുടരുകയാണ്.
 

Share this story