വൈക്കത്ത് ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ യുവതിയുടെ കൈ അറ്റുപോയി
Sep 1, 2023, 10:55 IST

വൈക്കത്ത് ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ യുവതിയുടെ കൈ അറ്റുപോയി. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർഥക്കാണ്(20) പരുക്കേറ്റത്. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടപടികൾ പുരോഗമിക്കുകയാണ്.