കൊല്ലത്ത് കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
Jul 25, 2023, 17:11 IST

കൊല്ലത്ത് കിണർ നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കല്ലുപുറം സ്വദേശി വിനോദിനെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചത്. വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ രാമൻകുളങ്ങരയിലാണ് അപകടം നടന്നത്. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.