പ്രവർത്തക സമിതി: കടുത്ത അതൃപ്തിയിൽ ചെന്നിത്തല, പുതുപ്പള്ളിയെ ഓർത്ത് പരസ്യ പ്രതികരണത്തിനില്ല

Chennithala

പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലക്ക് സ്ഥിരം ക്ഷണിതാവെന്ന പദവിയാണ് ലഭിച്ചത്. ഇത് 19 വർഷം മുമ്പ് ലഭിച്ച പദവിയാണെന്നും തന്നെ തഴയുകയായിരുന്നു എന്നുമുള്ള നിലപാടിലാണ് ചെന്നിത്തല.

പരസ്യമായി ഉന്നയിച്ചില്ലെങ്കിലും ചെന്നിത്തലക്ക് കടുത്ത ്അതൃപ്തിയുണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മാത്രമാണ് പ്രതികരിക്കാത്തതെന്ന് ചെന്നിത്തല നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതികരണമുണ്ടാകുമെന്ന സൂചനയും ചെന്നിത്തല നൽകിയിട്ടുണ്ട്. അതേസമയം ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കം ദേശീയ നേതൃത്വവും ആരംഭിച്ചിട്ടുണ്ട്.
 

Share this story