പ്രവർത്തക സമിതി: രമേശ് ചെന്നിത്തലയുടെ അതൃപ്തി കുഴപ്പമാകില്ലെന്ന് എ കെ ആന്റണി

antony

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തലക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് എകെ ആന്റണി. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നായിരുന്നു മാധ്യമങ്ങളോട് എ കെ ആന്റണിയുടെ പ്രതികരണം. അതേസമയം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല

ചെന്നിത്തലക്ക് അതൃപ്തിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നിത്തലക്ക് അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന് കെ സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതല നൽകി ചെന്നിത്തലയുടെ അതൃപ്തി പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.
 

Share this story