നെഹ്‌റു ട്രോഫി വള്ളം കളി കാണാനെത്തിയ യുവാവ് പുന്നമടക്കായലിൽ വീണുമരിച്ചു
Aug 13, 2023, 08:54 IST

നെഹ്‌റു ട്രോഫി വള്ളം കളി കാണാനെത്തിയ യുവാവ് പുന്നമട കായലിൽ വീണുമരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ സ്വദേശി എസ് രഞ്ജിത്താണ്(24) മരിച്ചത്. ഇന്നലെ വൈകുന്നേരം 3.40നായിരുന്നു അപകടം. വള്ളം കളി നടക്കുന്നതിനിടെ ആവേശത്തിൽ കായലിലേക്ക് ചാടിയിറങ്ങുകയായിരുന്നു.
ശക്തമായ ഒഴുക്കിൽപ്പെട്ട രഞ്ജിത്തിനെ ഫയർഫോഴ്‌സും സ്‌കൂബ അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പമാണ് രഞ്ജിത്ത് വള്ളം കളി കാണാനെത്തിയത്. കുമളി സ്വകാര്യ കലാകേന്ദ്രത്തിലെ കഥകളി നടനാണ്.