ഇടുക്കി രാജകുമാരിയിൽ യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു; അപകടം മാങ്ങ പറിക്കുന്നതിനിടെ
Jun 12, 2023, 17:11 IST

ഇടുക്കി രാജകുമാരിയിൽ യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു. കുരുവിള സിറ്റി സ്വദേശി വിനോദാണ് മരിച്ചത്. വീടിന് സമീപത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.