പാലക്കാട് കടൽ കുതിരകളുമായി യുവാവ് വനംവകുപ്പിന്റെ പിടിയിൽ

sea

പാലക്കാട് കടൽക്കുതിരയുമായി യുവാവ് വനംവകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി ഏഴിൽ സത്യയാണ് പിടിയിലായത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര. 35 സെന്റി മീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്. മരുന്ന് നിർമാണത്തിനും ലഹരി വസ്തു നിർമാണത്തിനുമായാണ് ഇതിനെ ഉപയോഗിക്കുന്നത്.
 

Share this story