സുൽത്താൻ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Updated: Aug 23, 2023, 10:45 IST

വയനാട് സുൽത്താൻ ബത്തേരിയിൽ ടൂറിസ്റ്റ് ഹോമിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറകാണ് പിടിയിലായത്. ഇയാളിൽ നിന്ന് 115 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വയനാട് എസ് പിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്